സെപ്തംബർ 15ന് കോഴിക്കോട് ചിത്രീകരണം

കല്യാണി പ്രിയദർശനെ കേന്ദ്രകഥാപാത്രമാക്കി മനു സി കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ശേഷം മൈക്കിൽ ഫാത്തിമ എന്നു പേരിട്ടു.ചിത്രത്തിന്റെ ഭാഗമായി രസകരമായ ഒരു അനൗൺസ് മെന്റ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മലപ്പുറംകാരിയായ ഫാത്തിമ എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. സെപ്തംബർ 15ന് കോഴിക്കോട് ചിത്രീകരണം ആരംഭിക്കും.സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്,ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് എന്നിവരാണ് മറ്റ് താരങ്ങൾ. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ്
നിർമ്മാണം. ഛായാഗ്രഹണം സന്താന കൃഷ്ണൻ, സംഗീതം ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റർ കിരൺ ദാസ്, ആർട്ട് നിമേഷ് താനൂർ,കോസ്റ്റും ധന്യ ബാലകൃഷ്ണൻ പി. ആർ. ഒ പ്രതീഷ് ശേഖർ.