mm

അഞ്ചു വർഷത്തെ ഇടവേളക്കുശേഷം അപർണ ബാലമുരളി ഗായികയാവുന്നു . ലാലു അലക്‌സ് പ്രധാന വേഷത്തിൽ എത്തുന്ന ഇമ്പം എന്ന ചിത്രത്തിലാണ് അപർണ ബാലുമുരളിയുടെ പാട്ട്. മഹേഷിന്റെ പ്രതികാരം, ഒരു മുത്തശ്ശി ഗദ, പാ വ എന്നീ ചിത്രങ്ങളിൽ ഗാനം ആലപിച്ച അപർണ സൺഡേ ഹോളിഡേയിൽ പാടിയ മഴ പാടും എന്ന ഗാനം ആസ്വാദഹൃദയം കീഴടക്കിയിരുന്നു. ശ്രീകാന്ത് ഹരിഹരൻ, സിതാര കൃഷ്ണകുമാർ എന്നിവരാണ് ഇമ്പം എന്ന ചിത്രത്തിലെ മറ്റ് ഗായകർ. വിനായക് ശശികുമാറാണ് ഗാനങ്ങൾ . പി.എസ് ജയഹരി സംഗീതം ഒരുക്കുന്നു. ചിത്രീകരണം പൂർത്തിയായ ഇമ്പം ശ്രീജിത്ത് ചന്ദ്രനാണ് തിരക്കഥയും സംവിധാനവും. ദീപക് പറമ്പോൽ , മീര വാസുദേവ്, ദർശന സുദർശൻ , ഇർഷാദ് ,കലേഷ് രാമാനന്ദ്, ദിവ്യ എം നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ എന്നിവരാണ് മറ്റ് താരങ്ങൾ. മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര ആണ് നിർമ്മാണം. പി.ആർ.ഒ: പി.ശിവപ്രസാദ്,