
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
2022 സെപ്‌തംബർ 12 1198 ചിങ്ങം 27 തിങ്കളാഴ്ച (പുലർന്ന ശേഷം 6 മണി 58 മിനിറ്റ് 40 സെക്കന്റ് വരെ ഉത്രട്ടാതി നക്ഷത്രം ശേഷം രേവതി നക്ഷത്രം )
അശ്വതി: കുടുംബ സുഖം, ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കും, സർക്കാർ പദവിയിലിരിക്കുന്നവർക്ക് പദവി ഉയർച്ച പ്രതീക്ഷിക്കാം, സന്തോഷവും ധൈര്യവും പ്രകടിപ്പിക്കാനുള്ള സന്ദർഭം വരും.
ഭരണി: അനുകൂലമായ വിവാഹ ബന്ധം കിട്ടും, കീർത്തി, പദവി എന്നിവ ലഭിക്കും, ഏറെ കാലമായി മാറ്റിവച്ച ഇഷ്ടങ്ങൾ നടപ്പിലാക്കും, കുടുംബത്തിൽ ശാന്തിയും സമാധാനവും.
കാർത്തിക: ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ, ആരോഗ്യപരമായി കരുതൽ വേണം, സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത, കർമ്മമേഖലയിലെ പ്രശ്നങ്ങൾ അസ്വസ്ഥതയുണ്ടാക്കും.
രോഹിണി: ദൂരയാത്രാക്ലേശം, നിർണ്ണായക നിമിഷങ്ങളിലും ആത്മനിയന്ത്രണം പാലിക്കണം, കുടുംബത്തിൽ നിന്നും മാറി താമസിക്കേണ്ടി വരും, അപ്രതീക്ഷിതമായി ചെലവുകൾ വരാം, അയൽവാസികളുമായി പിണക്കം വരും.
മകയിരം: ശാരീരികമായി ബുദ്ധിമുട്ടുകൾ, ദാമ്പത്യസുഖക്കുറവ്, സഹോദരരുമായി കലഹം ഉണ്ടാകാതെ സൂക്ഷിക്കണം, അപകടങ്ങൾ ക്ഷണിച്ചുവരുത്തും, അലസത അനുഭവപ്പെടും.
തിരുവാതിര: തൊഴിൽ രംഗത്ത് അപവാദം, യാത്രകളിൽ അപകട സാദ്ധ്യത, തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ തടസങ്ങൾ നേരിടും, ശത്രുക്കളുടെ ഗൂഢതന്ത്രങ്ങൾ പരാജയപ്പെടുത്താൻ കഠിനമായി പരിശ്രമിക്കേണ്ടി വരും.
പുണർതം: ശിക്ഷണനടപടികൾക്ക് വിധേയനാകും, അശുഭ കർമ്മങ്ങളിൽ പങ്കെടുക്കേണ്ടി വരും, മുൻകോപവും പിടിവാശിയും നിയന്ത്രിച്ചില്ലെങ്കിൽ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും.
പൂയം: സർക്കാർ ജീവനക്കാർക്ക് ധനലാഭം, വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം, ഉയർന്ന സ്ഥാനം ആഗ്രഹിക്കുന്നവർക്ക് സ്വന്തമായ പ്രയത്നത്തിലൂടെ അതു സാധിക്കും, വാഹന സംബന്ധമായ ചെലവുകൾ വർദ്ധിക്കും.
ആയില്യം: ജോലി ഭാരം കുറയും, തൊഴിൽ ലാഭം, ബന്ധുക്കളുമായി സഹകരിക്കുകയും ഒത്തുചേർന്ന് പ്രവർത്തിക്കുകയും ചെയ്യും, വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും, ധനാഭിവൃദ്ധിയും ജീവിതസൗകര്യങ്ങളും ലഭ്യമാകും.
മകം: ജോലി സ്ഥിരമാകും, പ്രശസ്ഥിയും വിജയവും, ബിസിനസ്സിൽ നേട്ടം, ആത്മാർത്ഥതയുള്ള ഉപദേശങ്ങൾ ലഭിക്കും, സാമർത്ഥ്യത്തോടെ എല്ലാകാര്യങ്ങളും ചെയ്ത് വിജയിക്കും.
പൂരം: സാമ്പത്തീക നേട്ടം, സ്ത്രീകൾ മൂലം സുഖവും സമാധാനവും, സഹോദരങ്ങൾ തമ്മിൽ ഐക്യതയുണ്ടാവും, ഏറ്റെടുത്ത ജോലി കൃത്യസമയത്ത് ചെയ്യുന്നതിലൂടെ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.
ഉത്രം: ബന്ധുക്കളുടെ എതിർപ്പുകളെ അതി ജീവിക്കാൻ സാധിക്കും, ഉല്ലാസകരമായ അനുഭവങ്ങൾ, സമാർത്ഥ്യത്തോടെയും ധൈര്യത്തോടെയും എല്ലാ കാര്യങ്ങളും ചെയ്തു തീർക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും.
അത്തം: ജീവിതത്തിൽ പുരോഗതി, യാത്രാഗുണം, ആപത്തുകളിൽ നിന്നും രക്ഷ, സ്വയം തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അപ്രതീക്ഷിത ലാഭം, ഉദാരമനസ്‌കതയോടു പ്രവർത്തിക്കും, കുടുംബാഭിവൃദ്ധിയുണ്ടാകും, സുഹൃത്തുക്കൾക്കായി ധാരാളം ധനം ചെലവഴിക്കും.
ചിത്തിര: ആരോഗ്യസ്ഥിതി തൃപ്തികരം, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം നടക്കും, പ്രമോഷന് വേണ്ടി ശ്രമിക്കുന്നവർക്ക് അനുകൂലമായ ഉത്തരവ് ലഭിക്കും, സുഹൃത്തുക്കളാലും ബന്ധുക്കളാലും പ്രശംസിക്കപ്പെടും.
ചോതി: ധനവരവ് വർദ്ധിക്കും, ജോലിമാറ്റം, കുടുബസുഖം, മാതാപിതാക്കളെ അനുസരിക്കും, വിദേശത്തു നിന്നും ജോലി വാഗ്ദാനങ്ങൾ തേടിയെത്തും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിക്കിട്ടും, ഉയർന്ന സ്ഥാനപ്രാപ്തി ഉണ്ടാകും.
വിശാഖം: തസ്‌കര ഭയം ഉണ്ടാകും, അപവാദങ്ങളിൽ പെടാതെ നോക്കണം, ഏതിർപ്പുകൾ ഉണ്ടാകും, സൂക്ഷിച്ചില്ലെങ്കിൽ ധനനഷ്ടമുണ്ടാകും. സ്വജനങ്ങളിൽ നിന്നും ബുദ്ധി മുട്ടുകൾ ഉണ്ടാകും, തൊഴിൽ തടസ്സംവരും, പ്രശ്നങ്ങൾ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും.
അനിഴം: തൊഴിൽ രംഗത്ത് പ്രയാസങ്ങൾ കൂടും, സൽകീർത്തിക്ക് കോട്ടം തട്ടും, സുഹൃത്തുക്കളാൽ പലവിധ വിഷമതകൾ ഉണ്ടാകും, അന്യർക്കായി പരിശ്രമിക്കും, പണം ചെലവഴിക്കാൻ മടി കാണിക്കും, ജോലിക്കായി ശ്രമിക്കുന്നവർക്ക് കാലതാമസം ഉണ്ടാകും.
കേട്ട: പൊതുജന പിന്തുണ കുറയും, കള്ളൻമാരെ കോണ്ടുള്ള ഉപദ്രവം, ചതി, വഞ്ചന ഇവയിൽപ്പെട്ട് ധനനഷ്ടം ഉണ്ടാകും, കോപം നിമിത്തം സുഹൃത്തുക്കൾ അകലും, അസമയത്തുള്ള യാത്രകൾ ഒഴിവാക്കുക.
മൂലം: ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും, വിവാദങ്ങളിൽ പരാജയം ഉണ്ടാകും, പ്രവർത്തികൾക്ക് അംഗീകാരം കിട്ടില്ല, അശുഭ വാർത്തകൾ ശ്രവിക്കും,പരാജയ ഭീതി, ചെലവുകൾ അധികരിക്കും,!*! വിദ്യാര്ദ്ധികൾക്ക് പഠനത്തിൽ അൽപ്പം മന്ദതയുണ്ടാകും.
പൂരാടം: അപകടങ്ങൾ, പരാശ്രയത്വം, ആത്മീയത, ധനമിടപാടുകൾ ശ്രദ്ധിച്ച് നടത്തുക, നൂതനസംരംഭങ്ങൾക്ക് പ്രാരംഭതടസങ്ങൾ ഉണ്ടാകും, ചുമതലകൾ അന്യരെ ഏൽപ്പിക്കരുത്, അശ്രദ്ധമൂലം കുഴപ്പങ്ങൾക്ക് സാധ്യത.
ഉത്രാടം: ചെലവിനോടൊപ്പം വരവും വർദ്ധിക്കും, അന്യർക്ക് വേണ്ടി നഷ്ടം സഹിക്കേണ്ടി വരും, ധനപരമായ ഇടപാടുകൾ കരുതലോടെ നടത്തുക, സ്ത്രീകളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കുക, ഗൃഹത്തിൽ അസ്വസ്ഥതകൾ, കലഹം.
തിരുവോണം: വിദ്യാർദ്ധികൾക്ക് അനുകൂലമായ സമയം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും, കുടുബസുഖം, വസ്തുവാഹനാദിലാഭവും, യാത്രാഗുണവും, മറ്റുള്ളവരുടെ ആദരവിന് പാത്രമാകും, ഏറ്റെടുക്കുന്ന കാര്യങ്ങൾ വിചാരിക്കുന്ന വിധം നടപ്പിലാക്കും, നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും.
അവിട്ടം: സഹോദര ഗുണം, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം, ഉന്നതവ്യക്തികളുമായി പരിചയപ്പെടും, കുടുംബത്തിലെ സമാധാന അന്തരീക്ഷം ആശ്വാസത്തിന് വഴിയൊരുക്കം, പങ്കാളിയുമായി ബന്ധപ്പെട്ട സ്വരച്ചേര്ച്ച ഇല്ലായ്മയ്ക്ക് പരിഹാരം ഉണ്ടാവും.
ചതയം: ഗൃഹം മോടിപിടിപ്പിക്കുന്നതിനോ അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ കുറയും, കാര്യസാദ്ധ്യതയും തൊഴിലഭിവൃദ്ധിയുമുണ്ടാകും, ഭൂസ്വത്ത് വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാധ്യതയുണ്ടാകും, പുണ്യകർമ്മങ്ങൾക്കായി ധനം ചെലവഴിക്കും.
പൂരുരുട്ടാതി: എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങൾ, മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും, വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠന സങ്കല്പങ്ങൾ യാഥാർഥ്യമാകും, വാഹനം മാറ്റി വാങ്ങുന്നതിന് തീരുമാനിക്കും, ഉദ്യോഗം തിരികെ ലഭിക്കും.
ഉത്രട്ടാതി: കുടുംബ സുഖം, എല്ലാവരും അനുകൂലമായ രീതിയിൽ പെരുമാറും, ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും.ദാമ്പത്യസുഖം, സന്താനസൗഖ്യം, ആഗ്രഹങ്ങൾ നിറവേറും, ധനപരമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.
രേവതി: യാത്രയിൽ നേട്ടം, കുടുംബ സുഖം, ഉപരി പഠനത്തിന് അനുകൂലമായ സമയം, ഒരു അപൂർവ സൗഹൃദമോ ആത്മബന്ധമോ ഉണ്ടാകും, അഭീഷ്ടസിദ്ധി കൈവരും, സ്ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിക്കും!*! ,വ്യാപാരികള്ക്ക് വളരെ നേട്ടങ്ങൾ.