
ഷങ്കറും രാം ചരണും ഒന്നിക്കുന്ന ചിത്രത്തിൽ തമിഴകത്തിന്റെ പ്രിയതാരം എസ്.ജെ. സൂര്യയും. ആർ .സി 15 എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകുന്ന പേര്. ഷങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ്. ബോളിവുഡ് നടി കിയാര അദ്വാനി നായികയായി എത്തുന്ന ചിത്രത്തിൽ അഞ്ജലി സുപ്രധാന വേഷത്തിൽ എത്തുന്നു. തമിഴ്, ഹിന്ദി പതിപ്പുകളിലും എത്തുന്ന ചിത്രം ശ്രീ വെങ്കടേശ്വര ക്രിയേഷൻസാണ് നിർമ്മാണം. എസ്. തമൻ സംഗീത സംവിധാനം ഒരുക്കുന്നു. തിരു, ആർ. രത്നവേലു എന്നിവരാണ് ഛായാഗ്രഹണം. ഇപ്പോൾ ഹൈദരാബാദിൽ ആർ.സി 15ന്റെ ചിത്രീകരണ ജോലിയിലാണ് ഷങ്കർ. ചിത്രീകരണം താത്കാലികമായി ബ്രേക്ക് നൽകിയ കമൽഹാസൻ ചിത്രം ഇന്ത്യൻ 2വിന്റെ തുടർചിത്രീകരണം 15ന് പുനരാരംഭിക്കും.