
രജനികാന്തിനെ നായകനാക്കി സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അരവിന്ദ് സ്വാമി പ്രതിനായകൻ. 31 വർഷത്തിനുശേഷമാണ് രജനികാന്തും അരവിന്ദ് സ്വാമിയും ഒരുമിക്കുന്നത്.
മണിരത്നം സംവിധാനം ചെയ്ത ദളപതി ആണ് ഇരുവരും മുൻപ് ഒന്നിച്ച് അഭിനയിച്ച ചിത്രം. രജനികാന്തിന്റെ അനുജന്റെ വേഷമാണ് അരവിന്ദ് സ്വാമി അവതരിപ്പിച്ചത്. അരവിന്ദ് സ്വാമിയുടെ ആദ്യ ചിത്രമായിരുന്നു ദളപതി.
തലൈവർ 170 എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകുന്ന പേര്. അടുത്ത വർഷം ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും. അതേസമയം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലറിൽ അഭിനയിക്കുകയാണ് രജനികാന്ത്. മുഴുനീള ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീതസംവിധാനം.