മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 40 ലക്ഷത്തോളം രൂപയുടെ സ്വർണം കടത്തിയ യാത്രക്കാരൻ പിടിയിൽ. ടൈഗർ ബാം, പെൻസിൽ ഷാർപ്‌നർ, ലേഡീസ് ബാഗ് എന്നിവയിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. കാസർകോട് സ്വദേശി മുഹമ്മദ് ഷബീറിനെയാണ് കസ്റ്റംസ് പിടികൂടിയത്.