ee

മത്സ്യം ഇഷ്‌ടപ്പെടാത്ത മലയാളികളില്ല. മത്സ്യത്തിൽ ധാരാളം ആരോഗ്യ ഘടകങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. വാർദ്ധക്യത്തിന് മുമ്പ് തന്നെ പ്രത്യക്ഷപ്പെടുന്ന നാഡീ ഞരമ്പുകളുടെ അപചയം മൂലമുള്ള മറവിരോഗം, വിഷാദരോഗം, കുട്ടികളിലെ ആസ്ത്മ, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ എന്നിവ പ്രതിരോധിക്കാനും മത്സ്യം കഴിക്കുന്നത് സഹായിക്കുന്നു.

ഇത്തരം അപൂരിത കൊഴുപ്പുകൾ ശരീരത്തിലെ കൊഴുപ്പുകലകളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ഫലപ്രദമായി പുറംതള്ളാനും സഹായിക്കുന്നു. രോഗപ്രതിരോധശേഷി ഉയർത്താൻ ശ്വേതരക്താണുക്കളുടെ ആരോഗ്യകരമായ പ്രവർത്തനത്തിനും ഇവ തുണയാകുന്നു. ശർഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വളർച്ചയ്‌ക്കും കുട്ടികളിൽ തലച്ചാറിന്റെ വികാസത്തിനും കണ്ണിന്റെ ആരോഗ്യത്തിനും ഒമേഗ 3 ഫാറ്റി ആസിഡുകൾ സഹായിക്കുന്നു. അതിനാൽ, ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഭക്ഷണത്തിൽ മത്സ്യവിഭവങ്ങൾ ധാരാളമായി ഉൾപ്പെടുത്തണം.