kk

ദോഹ: ഇന്ത്യക്കാർക്ക് വൻ തൊഴിലവസരം ഒരുക്കി ഖത്തർ എയർവേയ്‌സിന്റെ റിക്രൂട്ട്‌മെന്റ് ഡ്രൈവ്. കമ്പനിയുടെ വിവിധ വിഭാഗങ്ങളിലേക്കും തസ്തികകളിലേക്കും ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ അപേക്ഷയ്ക്ക് പുറമേ ഡൽഹിയിലും മുംബയിലും പ്രത്യേകം റിക്രൂട്ട്‌മെന്റ് ഡ്രൈവും കമ്പനി നടത്തുന്നുണ്ട്.

ഖത്തർ എയർവേയ്സ്,​ ഉപവിഭാഗങ്ങളായ ഖത്തർ ഡ്യൂട്ടി ഫ്രീ,​ ഖത്തർ ഏവിയേഷൻ സർവീസസ്,​ ഖത്തർ എയർവേസ് കാറ്ററിംഗ് കമ്പനി,​ ഖത്തർ ഡിസ്ട്രിബ്യൂഷൻ കമ്പനി,​ ദിയാഫത്തീന ഹോട്ടൽസ് എന്നിവയിലേക്കാണ് കൂടുതൽ ജീവനക്കാരെ നിയമിക്കുന്നത്. പാചകം,​ കോർപ്പറേറ്റ്- കൊമേഴ്‌സ്യൽ,​ മാനേജ്‌മെന്റ്,​ കാർഗോ,​ കസ്റ്റമർ സർവീസ്,​ എൻജിനീയറിംഗ്,​ ഫ്ലൈറ്റ് ഓപ്പറേഷൻസ്,​ ഗ്രൗണ്ട് സർവീസസ്,​ സേഫ്റ്റി- സെക്യൂരിറ്റി,​ ഡിജിറ്റൽ,​ ഫ്രണ്ട് ഓഫീസ്,​ അഡ്‌മിനിസ്ട്രേഷൻ,​ സെയിൽസ്,​ ഫിനാൻസ് എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഡൽഹിയിൽ ഈ മാസം 16നും 17നുമാണ് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് നടക്കുന്നത്. മുംബയിൽ 29നും 30നും റിക്രൂട്ട്‌മെന്റ് നടക്കും. ഖത്തർ എയർവേസിന്റെ വെബ്‌സൈറ്റിലുള്ള കരിയർ പേജിൽ https://www.qatarairways.com/en/careers/global-recruitment.html എന്ന ലിങ്കിൽ ഓൺലൈനായും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് നികുതിരഹിത വേതനത്തോടൊപ്പം താമസം സൗജന്യമായിരിക്കും. മറ്റ് അലവൻസുകളും ലഭിക്കും