swami

ഭോപ്പാൽ : ദ്വാരക പീഠ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി (99)​ സമാധിയായി. മദ്ധ്യപ്രദേശിലെ നരസിംഗ്പൂരിലെ ശ്രീധം ജ്യോതേശ്വർ ആശ്രമത്തിൽ ഇന്നലെ ഉച്ചയ്ക്ക്ശേഷം 3.30 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. വാ‌ർദ്ധക്യസഹജ രോഗങ്ങളുമുണ്ടായിരുന്നു. പരംഹംസി​ ഗംഗ ആശ്രമത്തിൽ നാളെ സമാധിയി​രുത്തും. ദ്വാരക, ശാരദ, ജ്യോതി​ഷ് പീഠങ്ങളുടെ ശങ്കരാചാര്യരാണ് സ്വാമി. നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി​ അനുശോചനം രേഖപ്പെടുത്തി