kk

ആർത്തവകാലം എന്നത് സ്ത്രീകൾ ഏറ്റവുംകൂടുതൽ പ്രയാസം അനുഭവിക്കുന്ന സമയം കൂചി.യാണ്. ഡിപ്രഷൻ,​ വ.യറുവേദന,​ നടുവേദന തുടങ്ങിയവയാണ് സാധാരണയായി ഈ സമയങ്ങളിൽ സ്ത്രീകളിൽ കൂടുതലായും കണ്ടുവരുന്നത്. അപ്പോൾ സ്വാഭാവികമായും ഈ സമയത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സ്ത്രീകൾ ഒഴിവാക്കുകയാണ് പതിവ്.

എന്നാൽ ആർത്തവ സമയത്തെ ശരീര വേദന കുറയ്ക്കാൻ ഈ സമയത്തുള്ള സെക്സിന് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. രതിമൂർച്ഛ മൂലം ഉണ്ടാകുന്ന എൻഡോർഫിനുകൾ ഈ സമയത്തുണ്ടാകുന്ന കോച്ചലുകളും തലവേഗനയും ഇല്ലാതാക്കും.

ഇത് തികച്ചും സ്വാഭാവികവും രണ്ട് പങ്കാളികൾക്കും സുരക്ഷിതവുമാണ്.

ആർത്തവ സമയത്ത് ചില സ്ത്രീകൾ ലൈംഗികത കൂടുതൽ ആസ്വദിക്കുന്നതായും പഠനങ്ങളിൽ പറയുന്നുണ്ട്. ലൈംഗിക ശുചിത്വം പാലിക്കുക, ബന്ധപ്പെടുന്നതിനു മുമ്പും പിമ്പും ലൈംഗികാവയവങ്ങൾ വൃത്തിയായി കഴുകുക എന്നിവ അണുബാധ തടയും. എന്നാൽ ആർത്തവ ദിനങ്ങളിൽ സെക്സിലേർപ്പെടുമ്പോൾ അണുബാധയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ചില സ്ത്രീകൾ ഈ സമയത്ത് കൂടുതൽ ഉത്തേജനവും കൂടുതൽ സെൻസിറ്റീവും അനുഭവപ്പെടുന്നു.

. പ്രോസ്റ്റാഗ്ലാൻഡിൻ പുറത്തുവിടുന്നതിനാൽ ആർത്തവ സമയത്ത് വയറുവേദന സാധാരണമാണ്.അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന വേണ്ടത്ര വ്യായാമം ചെയ്യാത്ത, പുകവലിക്കുകയോ അമിതമായി മദ്യപിക്കുകയോ ചെയ്യുന്ന സ്ത്രീകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.

ഓക്സിടോസിൻ, എൻഡോർഫിൻ എന്നിവയുടെ അളവ് ലൈംഗികവേളയിൽ സ്വാഭാവിക വേദനസംഹാരികളായി പ്രവർത്തിക്കുന്നു. യോനിയിലെ വരൾച്ച ലൈംഗികതയെ അസുഖകരവും വേദനാജനകവുമാക്കും. ആർത്തവസമയത്ത് രക്തം ഒരു സ്വാഭാവിക ലൂബ്രിക്കന്റായി പ്രവർത്തിക്കുകയും അതുവഴി ലൈംഗികത സുഗമമാക്കുകയും ചെയ്യുന്നു.