
വാഷിംഗ്‌ടൺ: യു എസ് ഓപ്പൺ കിരീടം സ്‌പാനിഷ് താരം കാർലോസ് അൽക്കറാസിന്. ഫൈനലിൽ നോർവെയുടെ കാസ്‌പർ റൂഡിനെയാണ് പത്തൊൻപതുകാരനായ അൽക്കറാസ് തോൽപിച്ചത്. സ്‌കോർ: 6-4, 2-6, 7-6, 6-3.
അൽക്കറാസിന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടമാണിത്. 1973ൽ റാങ്കിംഗ് ആരംഭിച്ച ശേഷം ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ഈ പത്തൊൻപതുകാരൻ. അമേരിക്കൻ താരം ഫ്രാന്‍സസ് ടിയാഫോയെ തോൽപ്പിച്ചായിരുന്നു അൽക്കറാസ് ഫൈനലിൽ എത്തിയത്.