
തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര നേമത്ത് നിന്ന് തുടങ്ങി. രാവിലെ ഏഴ് മണിയോടെയാണ് ആരംഭിച്ചത്. രാവിലത്തെ പദയാത്ര പത്ത് മണിക്ക് പട്ടത്ത് അവസാനിക്കും. സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ഇന്നത്തെ ഉച്ചഭക്ഷണം.
വിഴിഞ്ഞം സമരസമിതി നേതാക്കളുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്‌ക്ക് കൂടിക്കാഴ്ച നടത്തുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. കണ്ണമൂലയിൽ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹവും രാഹുൽ ഗാന്ധി സന്ദർശിക്കും.
നാലുമണിയോടെ വൈകിട്ടത്തെ പദയാത്ര പട്ടത്തുനിന്ന് തുടങ്ങും. തിരുവനന്തപുരം ജില്ലയ്ക്ക് പുറമെ പത്തനംതിട്ട ജില്ലയിലെ പ്രവർത്തകരും പങ്കെടുക്കും. മുതലപ്പൊഴിയിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾ ഭാരത് ജോഡോ ജാഥയ്ക്കെത്തും.