
തൃശൂർ: ചാലക്കുടിയിലെ വിവിധ ഭാഗങ്ങളിൽ ചുഴലിക്കാറ്റ്. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിൽ നിന്നാണ് കാറ്റ് വീശിയത്. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. വീടുകളുടെ മേൽക്കൂരകളും വൈദ്യുതി പോസ്റ്റുകളും തകർന്നു. നിരവധി മരങ്ങൾ കടപുഴകി വീണു. വാഹനങ്ങളുടെ മേൽ മരങ്ങൾ വീണു.