
ഭോപ്പാൽ: മാതാപിതാക്കൾ വഴക്കുപറഞ്ഞതിനെത്തുടർന്ന് വീടുവിട്ടിറങ്ങിയ പതിനാറുകാരിയായ യൂട്യൂബറെ കണ്ടെത്തി. മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിനിയായ കാവ്യയെ ആണ് കാണാതായത്. മദ്ധ്യപ്രദേശിൽ നിന്നാണ് കണ്ടെത്തിയത്.
യൂട്യൂബിൽ 'ബിൻഡാസ് കാവ്യ' എന്ന പേരിലുള്ള അക്കൗണ്ടിൽ നാൽപ്പത്തിനാല് ലക്ഷം ഫോളോവേഴ്‌സാണുള്ളത്. കഴിഞ്ഞ ദിവസം മാതാപിതാക്കൾ വഴക്കുപറഞ്ഞതിന് പിന്നാലെ വീടുവിട്ടിറങ്ങുകയായിരുന്നു. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടി ട്രെയിനിൽ കയറി മദ്ധ്യപ്രദേശിലേക്ക് പോയെന്ന വിവരം ലഭിച്ചിരുന്നു. ഇതിനുപിന്നാലെ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനിലുമൊക്കെ പരിശോധന നടത്തുകയായിരുന്നു. മദ്ധ്യപ്രദേശിലെ ഇടാർസിയിൽ നിന്ന് കുഷിനഗർ എക്‌സ്‌പ്രസിന്റെ സ്ലീപ്പർ കോച്ചിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.