ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദേവനന്ദ

mm

നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന മാളികപ്പുറം എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും ബേബി ദേവ നന്ദയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.കല്യാണി എന്ന എട്ടു വയസുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രത്തിന് എരുമേലി ധർമ്മശാസ്താ ക്ഷേത്രത്തിൽ പൂജാ ചടങ്ങോടെ തുടക്കം കുറിച്ചു.പൂർണമായും ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ സൈജു കുറുപ്പ് ,മനോജ്.കെ.ജയൻ, ഇന്ദ്രൻസ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആൽഫി പഞ്ഞിക്കാരൻ എന്നിവരാണ് മറ്റ് താരങ്ങൾ.കഡാവർ ,പത്താം വളവ് ,നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. നാരായം,പുന്നാരം, കുഞ്ഞിക്കൂനൻ തുടങ്ങി മികച്ച ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ശശിശങ്കറുടെ മകനാണ് വിഷ്ണു.ചിത്രത്തിന്റെ എഡിറ്രറും വിഷ്ണു തന്നെയാണ്.വിഷ്ണുനാരായണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. വേണു കുന്നപ്പള്ളിയുടെ കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ആൻ മെഗാ മീഡിയായുടെയും ബാനറിൽ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവർ ചേർന്നാണ് നിർമ്മാണം. സന്തോഷ് വർമ്മയുടെ ഗാനങ്ങൾക്ക് രഞ്ജിൻ രാജ് ഈണം നൽകുന്നു. പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജയ് പടിയൂർ. എരുമേലിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് ശബരിമല, റാന്നി, പത്തനംതിട്ട എന്നിവിടങ്ങളും ലൊക്കേഷനായിരിക്കും. പി.ആർ. ഒ വാഴൂർ ജോസ്.