phone

ന്യൂഡൽഹി: തലയിണയ്ക്ക് മുകളിൽ വച്ചിരുന്ന സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ച് വൃദ്ധയ്ക്ക് ദാരുണാന്ത്യം. 'റെഡ്മി 6A' മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ബാറ്ററിയും പിൻഭാഗവും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.വൃദ്ധ ഉറങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒരു യുട്യൂബറാണ് ദൃശ്യങ്ങളടക്കം സംഭവം പുറംലോകത്തെ അറിയിച്ചത്.പൊട്ടിത്തെറിച്ച സ്മാർട്ട് ഫോണിന്റെ ചിത്രങ്ങളും ട്വിറ്ററിൽ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. എന്നാൽ സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല.

Hi @RedmiIndia @manukumarjain@s_anuj Yesterday in Night my Aunty found dead 😭, she was using Redmi 6A, she was sleeping & she kept the phone near her face on pillow side & after sometime her phone blast. It's a bad time for us. It's a responsibility of a brand to support🙏 pic.twitter.com/9EAvw3hJdO

— MD Talk YT (Manjeet) (@Mdtalk16) September 9, 2022

വാർത്ത പുറത്തുവന്നതോടെ പ്രതികരണവുമായി മൊബൈൽ കമ്പനി രംഗത്തെത്തിയിട്ടുണ്ട്. ' ഉപഭോക്താക്കളുടെ സുരക്ഷിതത്വത്തിനാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. ഇത്തരം കാര്യങ്ങൾ വളരെ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. ഈ സന്ദർഭത്തിൽ ഞങ്ങൾ കടുംബത്തോടൊപ്പമാണ് നിൽക്കുന്നത്. അവർക്കു വേണ്ട പിന്തുണയും നൽകും .കാരണം പരിശോധിക്കും' - എന്നായിരുന്നു ഷവോമിയുടെ പ്രതികരണം.