സാന്ദ്ര തോമസ് പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ ചിത്രം

നവാഗതനായ മർഫി ദേവസി സംവിധാനം ചെയ്യുന്ന നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാന്തല്ലൂർ വൃന്ദാവൻ ഗാർഡൻസിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് മറ്റ് താരങ്ങൾ.മാസ് ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം
അഭിനേത്രിയും നിർമ്മാതാവുമായ സാന്ദ്ര തോമസും ഭർത്താവ് വിൽസൺ തോമസും സാന്ദ്ര തോമസ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രം കൂടിയാണ്. ചിത്രത്തിന്റെ രചനയും സംവിധായകൻ മർഫി ദേവസിയുടേതാണ്.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു, എഡിറ്റർ : ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡേവിഡ്സൺ സി .ജെ,സംഗീതം : കൈലാസ് മേനോൻ പി .ആർ. ഒ പ്രതീഷ് ശേഖർ.