sanju-samson

മുംബയ്: ആസ്ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിലുള്ള 15 അംഗ ടീമിൽ മലയാളി താരം സഞ്ജു സാംസണ് ഇടം കണ്ടെത്താനായില്ല. ഏഷ്യ കപ്പിലെ മോശം പ്രകടനത്തിന് ശേഷവും ടീമിൽ അധികം മാറ്റമുണ്ടായിട്ടില്ല.

ഇന്ത്യൻ പേസ് അറ്റാക്കിന് മൂർച്ച കൂട്ടാനായി ബോളർമാരായ ജസ്പ്രീത് ബുമ്രയും ഹർഷൽ പട്ടേലും പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കാൽമുട്ടിനേറ്റ പരിക്കു മൂലം ടീമിന് പുറത്തു പോയ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി അക്സർ പട്ടേൽ ടീമിൽ ഇടം പിടിച്ചു. ഏഷ്യ കപ്പിൽ തിളങ്ങാനായില്ലെങ്കിലും ഋഷഭ് പന്തിനെയും കെ.എൽ രാഹുലിനെയും ടീമിൽ നിലനിർത്തിയിട്ടുണ്ട്.

ഐ.പി.എൽ 2022 സീസണിൽ മികച്ച പ്രകടനം കാഴ്തവെച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു സാംസണെ തഴഞ്ഞതിൽ സോഷ്യൽ മീഡിയയിൽ അടക്കം ആരാധകർ പ്രതിഷേധമറിയിച്ച് രംഗത്തത്തി. 2008 ന് ശേഷം രാജസ്ഥാൻ റോയൽസ് സഞ്ജുവിന്റെ ക്യാപറ്റൻസിയിൽ ഐ.പി.എൽ ഫൈനൽ വരെ എത്തിയിരുന്നു. മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്ണോയ്, ദീപക് ചാഹർ എന്നീ താരങ്ങൾ അടങ്ങുന്ന സ്റ്റാൻഡ് ബൈ ടീമിലും സഞ്ജു സാംസണ് ഇടം കണ്ടെത്താനായില്ല.

One title 🏆
One goal 🎯
Our squad 💪🏻#TeamIndia | #T20WorldCup pic.twitter.com/Dw9fWinHYQ

— BCCI (@BCCI) September 12, 2022

ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ നിര

രോഹിത് ശർമ (ക്യാപ്റ്റൻ), കെ.‌എൽ.രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ,രവിചന്ദ്രൻ അശ്വിൻ, യുസ്‍വേന്ദ്ര ചെഹൽ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ,

അർഷ്ദീപ് സിങ്.

Have some shame ignore Samson and picking Undeserving players..this is why we never won trophies since 2013 pic.twitter.com/crRgoFg1t3

— Anurag ™ (@RightGaps) September 12, 2022