sco

മോസ്കോ : ഷാങ്ങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷനിൽ ( എസ്.സി.ഒ ) ചേരാനുള്ള പ്രതിബന്ധതാ പത്രികയിൽ ഇറാൻ ഒപ്പുവച്ചേക്കുമെന്ന് സൂചന. റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സക്കറോവയെ ഉദ്ധരിച്ച് ഇറാനിയൻ മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടത്. വരുന്ന വ്യാഴം,​ വെള്ളി ദിവസങ്ങളിൽ ഉസ്ബെകിസ്ഥാനിലെ സമർഖണ്ഡിൽ എസ്.സി.ഒ ഉച്ചകോടി ചേരുന്നുണ്ട്. ഇറാനും ഉച്ചകോടിയിൽ പങ്കെടുക്കും. എസ്.സി.ഒ അംഗമാകാനുള്ള നടപടിക്രമങ്ങൾ ഇറാൻ തുടങ്ങുമെന്നാണ് വിവരം. ഏകദേശം രണ്ട് വർഷം വേണം നടപടിക്രമങ്ങൾ പൂർത്തിയാകാൻ.

ഈജിപ്റ്റ്, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്ക് പങ്കാളിത്ത രാജ്യങ്ങളുടെ പദവി നൽകുന്നതിനുള്ള കരാറുകൾ ഒപ്പിട്ടേക്കുമെന്നും സക്കറോവ സൂചന നൽകുന്നുണ്ട്.