ന്യൂഡൽഹി: നാഷണൽ തെർമൽ പവർ കോർപ്പറേഷൻ കഴിഞ്ഞ സാമ്പത്തിക വർഷം ലാഭവിഹിതമായി നൽകിയത് 2,908.99 കോടി. കമ്പനിയുടെ ഇക്വിറ്റി ഷെയറിന്റെ 30 ശതമാനത്തോളം വരും ഇത്. 2021-22 വർഷം നൽകിയ മൊത്തം ലാഭവിഹിതം 6,787.67 കോടിയോളമാകും.