arrest

ഹൈദരാബാദ് : ഹൈദരാബാദിൽ സ്കൂൾ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഹോസ്റ്റൽ വാർഡനെ പൊലീസ് അറസ്റ്റു ചെയ്തു. ഹൈദരാബാദിലെ സ്വകാര്യ സ്കൂളിലെ ബോയ്‌സ് ഹോസ്റ്റൽ വാർ‌ഡനായ 35 കാരനെയാണ് ഹയാത്ത് നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിലെ ഏഴ് ആൺകുട്ടികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.

കുട്ടികൾ ടോയ്‌ലെറ്റിൽ കാമറ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

രാത്രി തങ്ങൾ ഉറങ്ങുന്നതിനിടെ സമീപത്ത് എത്തി മോശമായി പെരുമാറിയിട്ടുണ്ടെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തി. അശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു, കുട്ടികൾ ഉറങ്ങുമ്പോൾ അരികിൽ എത്തി ശരീരത്തിൽ മോശമായരീതിയിൽ സ്പർശിക്കുകയും ചെയ്തു. മാത്രമല്ല, കുട്ടികളുടെ കുളിമുറിയിൽ കയറി ശരീരഭാഗങ്ങളിൽ സ്പർശിച്ചിരുന്നതായും പൊലീസ് പറഞ്ഞു. മാസങ്ങളായി നടന്നിരുന്ന പീഡനം വിദ്യാർത്ഥികളിലൊരാൾ മാതാപിതാക്കളോട് തുറന്ന് പറഞ്ഞതോടെയാണ് പുറത്തറിഞ്ഞത്. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.