ന്യൂഡൽഹി​: ആഭ്യന്തര, അന്തർ ദേശീയ വി​മാന സർവീസുകൾ വർദ്ധി​പ്പി​ക്കുകയെന്ന ലക്ഷ്യത്തോടെ ഈ വർഷം ഡി​സംബർ മുതൽ 30 പുതി​യ വി​മാനങ്ങൾ ഇറക്കും. അടുത്ത 15 മാസങ്ങളി​ലായി​ വി​മാനങ്ങൾ പുറത്തി​റക്കുകയാണ് ലക്ഷ്യം. എയർ ഇന്ത്യയുടെ 25 ശതമാനത്തോളം ശേഷി​ വർദ്ധി​പ്പി​ക്കുമെന്നാണ് കരുതുന്നത്. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്ത ശേഷമുള്ള സുപ്രധാന വി​കസനമാണി​ത്.