
മികച്ച ദാമ്പത്യത്തിന് പങ്കാളികൾ തമ്മിൽ പരസ്പരം മനസിലാക്കുന്നതിനും പ്രധാന പങ്കുണ്ട്. ശാരീരിക ബന്ധത്തിലും ഇത് ബാധകമാണ്, ആനന്ദകരമായ ലൈംഗിക ബന്ധം കിടപ്പറയിൽ വെച്ച് ഉണ്ടാക്കിയെടുക്കുന്ന ഒന്നല്ല. അതിനെ ചില ഘടകങ്ങൾ സ്വാധീനിക്കുന്നുണ്ട്, അത് മനസിലാക്കി പെരുമാറിയാൽ ശാരീരികബന്ധം മികച്ചതാക്കാം.
ഭാര്യാഭർത്താക്കന്മാർ ആരോഗ്യകരമായ ശാരീരികബന്ധം നിലനിർത്താൻ ചിലകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വിവാഹാനന്തരം ലൈംഗികബനന്ധത്തിനുള്ള താത്പര്യം പരസ്പരം അറിയിക്കുവാൻ രഹസ്യവാക്ക് ഉപയോഗിക്കുക. മറ്റാർക്കുമറിയാതെ സംസാരിക്കാനും പരസ്പരം മനസ്സിലാക്കാനും ഇത് വഴിവെക്കുന്നു.
പങ്കാളിയുടെ ലൈംഗിക ബന്ധത്തിനുള്ള മോഹമുണർത്തുന്ന ശരീരത്തിന്റെയും മനസ്സിന്റെയും ഭാഷ തിരിച്ചറിയുക. തിരിച്ചറിയാത്ത സന്ദർഭങ്ങളും തിരിച്ചറിഞ്ഞ സന്ദർഭങ്ങളും പരസ്പരം പറയുക. ഇണയുടെ ഏത് ലൈംഗിക സന്ദേശമാണ് തനിക്ക് പ്രചോദനവും ആഹ്ലാദവും നൽകിയത് എന്ന് പറയുക. സംശയമോ തെറ്റിദ്ധാരണയോ ഉണ്ടാക്കുന്ന ശരീര സന്ദേശങ്ങളെക്കുറിച്ചും വാക്കുകളെക്കുറിച്ചും തുറന്ന് സംസാരിക്കുക. തിരുത്തലുകൾ ആവശ്യമാണെങ്കിൽ സ്വീകരിക്കുക.
തെറ്റിദ്ധാരണയുണ്ടാക്കുന്ന അടയാളങ്ങൾക്ക് പകരം കൂടുതൽ വൈകാരികത അറിയിക്കുന്നവ ഉപയോഗിക്കുക. ലൈംഗികബന്ധത്തിനുള്ള ഇണകൾ തമ്മിലുള്ള ക്ഷണവും സ്വീകരണവും ആസ്വാദനവും വൈകാരിക ഘടകങ്ങളോടാണ് കൂടുതൽ ബന്ധപ്പെട്ട് കിടക്കുന്നത്. ഇണയുടെ ലൈംഗികമോഹം തിരിച്ചറിഞ്ഞ് ഏതെങ്കിലും സ്വാഭാവികമായ കാരണത്താൽ ബന്ധം പുലർത്താൻ സാധിക്കാതെ പോവുകയാണെങ്കിൽ ആ കാര്യം തുറന്ന് പറയുക. എന്തുകൊണ്ടാണിപ്പോൾ ഇത് സാധിക്കാതെ പോകുന്നത് എന്നതിന്റെ കാരണമറിയിക്കുക. തത്കാലം അത് അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുന്നു എന്ന് ബോധ്യപ്പെടുത്തുക.
ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്ന നേരം പ്രകോപിക്കുന്നതോ വിഷമമുണ്ടാക്കുന്നതോ ആയ തുടങ്ങിയ പ്രതികരണങ്ങൾ ഒഴിവാക്കുക. പോസിറ്റീവായ പ്രസ്താവനകളിലൂടെ ഇണയുടെ സമ്മതം കൂടി ലഭിക്കാൻ ശ്രമിക്കുക.
ആഹ്ലാദകരമായ ലൈംഗികബന്ധത്തിന് സ്ഥലത്തിനും സന്ദർഭത്തിനും പ്രാധാന്യമുണ്ട്. ലൈംഗികബന്ധത്തിന് ആഹ്ലാദകരമായ തുടക്കമാവാൻ ഇണ ഇഷ്ടപ്പെടുന്ന വസ്ത്രം ധരിക്കാം. പ്രിയപ്പെട്ട ഗാനത്തിന്റെ വരികൾ, മുറിയിൽ അലങ്കരിക്കുന്ന പൂവിന്റെ സാന്നിദ്ധ്യം, മുറിയിലെ ഗന്ധം, കിടക്ക വിരിപ്പ് തുടങ്ങിയ ഘടകങ്ങൾ സന്തോഷകരമായ അന്തരീക്ഷമുണ്ടാക്കാൻ സഹായിക്കും.
ലൈംഗിക ബന്ധത്തിലൂടെ ലഭിക്കുന്ന ആഹ്ലാദം ഏറെ വൈകാതെയെങ്കിലും അറിയിക്കുക. ലൈംഗികബന്ധത്തിന്റെ വിവിധ ഘട്ടങ്ങളിൽ തനിക്ക് ആഹ്ലാദമേറെ നൽകിയ സന്ദർഭങ്ങൾ, വാക്കുകൾ തുടങ്ങിയവ പരസ്പരം പറയുക.
ലൈംഗികാഭിലാഷങ്ങളുടെ ശരീര സൂചനകൾക്ക് പങ്കാളികൾക്കിടയിൽ മാറ്റങ്ങൾ വരുന്നത് പരസ്പരം പങ്കുവെക്കുക.
പ്രായത്തിനും സന്ദർഭത്തിനുമനുസരിച്ച് ലൈംഗികാഹ്ലാദം തരുന്ന നേരങ്ങൾക്കും ഘടകങ്ങൾക്കും വരുന്ന മാറ്റങ്ങളും പരസ്പരം പറഞ്ഞറിയിക്കുക. അവ തിരിച്ചറിഞ്ഞ് ഇണയെ കൂടുതൽ തൃപ്തിപ്പെടുത്താൻ ശ്രമിക്കുക.