akshay-kumar

ന്യൂഡൽഹി:റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് അക്ഷയ് കുമാർ അഭിനയിച്ച പരസ്യം സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന വിമർശനം ഉയരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ട്വീറ്റ് ചെയ്ത പരസ്യം സുരക്ഷിതമായ യാത്രയ്ക്കായി 6 എയർ ബാഗുകളുള്ള കാറുകൾ ഉപയോഗിക്കാനാണ് പറയുന്നത്. പരസ്യത്തിൽ പൊലീസ് വേഷത്തിലെത്തുന്ന അക്ഷയ് കുമാർ നവവധുവിനെ 2 എയർബാഗുകൾ മാത്രമുള്ല കാറിൽ ഭർത്തൃഗ്രഹത്തിലേയേ്ക്ക് അയച്ച പിതാവിന്റെ സുരക്ഷാക്കുറവ് ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ വിവാഹ ശേഷം സ്തീധനമായി കാർ നൽകുന്നതായി കാണിക്കുന്ന പരസ്യം, സ്തീധനത്തെ പ്രോത്സാഹിപ്പിക്കുന്നതായി ആരോപിച്ചു കൊണ്ട് പ്രതിപക്ഷ പാർട്ടി നേതാക്കളടക്കം രംഗത്തെത്തി.

6 एयरबैग वाले गाड़ी से सफर कर जिंदगी को सुरक्षित बनाएं।#राष्ट्रीय_सड़क_सुरक्षा_2022#National_Road_Safety_2022 @akshaykumar pic.twitter.com/5DAuahVIxE

— Nitin Gadkari (@nitin_gadkari) September 9, 2022

പ്രമുഖ ബിസിനസുകാരനായ സൈറസ് മിസ്ത്രിയുടെ അപകടമരണത്തെ തുടർന്ന് റോഡ് സുരക്ഷയെ കുറിച്ച് ഏറെ ചർച്ചകൾ നടക്കുന്നതിനിടയിലായിരുന്നു ഇത്തരത്തിലൊരു പരസ്യം കേന്ദ്രമന്ത്രി പുറത്തിറക്കിയത്.

1. Disgusting to see Indian govt officially promoting dowry. What even???

2. Cyrus Mistry died because the road design was faulty. That spot is an accident-prone area.

Amazing way to deflect responsibility by pushing for 6 air bags (& expensive cars) instead of fixing roads. https://t.co/vTiTdkeei2

— Saket Gokhale (@SaketGokhale) September 11, 2022

ഇന്ത്യൻ ഗവൺമെന്റ് നേരിട്ട് തന്നെ സ്ത്രീധനം പ്രോസ്താഹിപ്പിക്കുകയാണ്, സൈറസ് മിസ്ത്രി മരിച്ചത് റോഡിന്റെ നിർമാണ പിഴവ് മൂലമാണ്, റോഡുകൾ ശരിയാക്കാതെ 6 എയർബാഗുകളുടെ പേരുപറഞ്ഞ് ഉത്തരവാദിത്വത്തിൽ ഒളിച്ചോടുകയാണോ എന്ന തരത്തിലാണ് പലരും പരസ്യത്തിന് താഴെ കമന്റുകളിലൂടെ പ്രതികരിച്ചത്. ശിവസേന നേതാവായ പ്രിയങ്ക ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെ തുടങ്ങിയവരും പരസ്യത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.