sanju

മലയാളി താരം സഞ്ജു സാംസണെ ലോകകപ്പ് ടീമിൽ നിന്ന് തഴഞ്ഞതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം. ടീം പ്രഖ്യാപനത്തിന് പിന്നാലെ മൊബൈൽ ഫോണുമായി നിൽക്കുന്ന തന്റെ ചിത്രം സഞ്ജു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും വൈറലായി.

ട്വന്റി-20 ഫോർമാറ്റിൽ നിരാശപ്പെടുത്തുന്ന റിഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തുകയും ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിലെത്തിച്ച സഞ്ജുവിനെ പുറത്തിരുത്തുകയും ചെയ്യുന്നതിലാണ് വിമർശനം. വിക്കറ്റ് കീപ്പർമാരായി പന്തിനെയും ദിനേഷ് കാർത്തികിനെയുമാണ് ടീമിലെടുത്തിരിക്കുന്നത്.