
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ആൾ റൗണ്ടർമാരിലൊരാളായാണ് മുൻ പാകിസ്ഥാൻ താരമായ ഷാഹിദ് അഫ്രീദി അറിയപ്പെടുന്നത്. കൂറ്റൻ സിക്സറുകൾ പായിച്ച് ബൂം ബൂം അഫ്രീദി എന്ന് കളിക്കളത്തിൽ വിളിപ്പേരുള്ള താരം വിവാദങ്ങളുടെയും കളിത്തോഴനാണ്. ഗൗതം ഗംഭീർ അടക്കമുള്ള ഇന്ത്യൻ താരങ്ങളോട് മത്സരത്തിനിടയിൽ പലതവണ അഫ്രീദി വാക്കുകൾ കൊണ്ട് ഉരസിയിട്ടുണ്ട്.
എന്നാൽ ഒരു പാകിസ്ഥാൻ ടി.വി ചാനലിൽ അഫ്രീദി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ അടക്കം അത്ഭുതപ്പെടുത്തിയിരിക്കുന്നത്.
ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിനിടയിൽ തന്റെ മകൾ നടത്തിയ രസകരമായ സംഭവമാണ് അഫ്രീദി സമാ ടി.വിയിൽ പങ്കുവെച്ചത്. സ്റ്റേഡിയത്തിൽ കഷ്ഠിച്ച് 10 ശതമാനം പാകിസ്ഥാൻ ആരാധകർ മാത്രമാണ് മത്സരത്തിനിടയിൽ ഉണ്ടായിരുന്നത്, ബാക്കി മുഴുവൻ ഇന്ത്യൻ ആരാധകരായിരുന്നു. ആവശ്യത്തിന് പാകിസ്ഥാൻ പതാകളും ഇല്ലായിരുന്നു. അത് കൊണ്ട് കൊണ്ട് എന്റെ ഇളയ മകൾ ഇന്ത്യൻ പതാകയാണ് മത്സരത്തിലുടനീളം വീശീയത്,ഇതിന്റെ വീഡിയോ എനിക്ക് ലഭിച്ചു പക്ഷേ അത് ഷെയർ ചെയ്യണമോ എന്ന കാര്യത്തിൽ അത്ര ഉറപ്പില്ലായിരുന്നു അഫ്രീദി പറഞ്ഞു.
Why Shahid Afridi's daughter was holding Indian flag???…#pakvsindia #PakvInd #INDvPAK pic.twitter.com/nV4HTMgodR
— Muhammad Noman (@nomanedits) September 5, 2022
ഇന്ത്യയ്ക്കെതിരായി നടന്ന സൂപ്പർ ഫോർ മത്സരം പാകിസ്ഥാൻ മുഹമ്മദ് റിസ്വാന്റെ അർദ്ധ സെഞ്ചുറി നേട്ടത്തോടെ വിജയിച്ചിരുന്നു.വിജയത്തെത്തുടർന്ന് ക്യാപ്റ്റൻ ബാബർ അസമിനെ അനുമോദിച്ച അഫ്രീദി ഇന്ത്യ - പാക് മത്സരത്തെ മഹത്തരമായ സ്പോർ്ട്ട് ഇവന്റ് എന്നാണ് വിശേഷിപ്പിച്ചത്.