queen

വെല്ലിംഗ്ടൺ : എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ അനുശോചിച്ച് സെപ്തംബർ 26ന് ന്യൂസിലൻഡിൽ പൊതുഅവധി ആയിരിക്കുമെന്ന് പ്രധാനമന്ത്രി ജെസീന്ത ആർഡേൻ അറിയിച്ചു. ന്യൂസിലൻഡിനായി രാജ്ഞി നൽകിയ സേവനങ്ങൾക്കുള്ള ആദരമായാണ് തീരുമാനമെന്ന് ജെസീന്ത പറഞ്ഞു. അന്നേ ദിവസം തന്നെ വെല്ലിംഗ്ടണിലെ സെന്റ് പോൾ കത്തീഡ്രലിൽ രാജ്ഞിയ്ക്കായി പ്രാർത്ഥനാ ചടങ്ങുകൾ നടക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുമെന്നും ജെസീന്ത വ്യക്തമാക്കി. അതേ സമയം, രാജ്ഞിയോടുള്ള ആദര സൂചകമായി ഓസ്ട്രേലിയയിൽ സെപ്തംബർ 22ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കും.