protest

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ആസ്ഥാനത്തും ആരോഗ്യവകുപ്പ് ആസ്ഥാനത്തും പ്രതിഷേധ ധർണ നടത്തും.

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് പുനസ്ഥാപിച്ചില്ലെന്ന് ആരോപിച്ചാണ് കെ ജി എം ഒ എ സമരം ചെയ്യുന്നത്. അടുത്ത മാസം പതിനൊന്നിന് കൂട്ട അവധിയെടുത്ത് സമരം ചെയ്യാനും തീരുമാനമുണ്ട്. ആരോഗ്യമന്ത്രി നേരിട്ട് ഉറപ്പ് നൽകിയിട്ട് പോലും പാലിക്കാത്തതാണ് ഡോക്ടർമാർ പ്രതിഷേധം ശക്തമാക്കാൻ കാരണം.രോഗികളുടെ പരിചരണം തടസപ്പെടാതെയായിരിക്കും പ്രതിഷേധമെന്ന് കെ ജി എം ഒ എ വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടര മുതൽ നാല് മണിവരെയാണ് ധർണ നടത്തുന്നത്.