hairfall

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. തൊഴിൽ സമ്മ‌ർദ്ദം,​ ഉറക്കമില്ലായ്മ,​ മാനസിക സമ്മർദ്ദം,​ സ്ത്രീകളിലെ പിസിഒടി തുടങ്ങിയവയാണ് ഇതിനുള്ള പ്രധാന കാരണങ്ങൾ. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഒരുപാട് വിലകൂടിയ മരുന്നുകളും വ്യത്യസ്ത ഹെയർ ഓയിലുകളും മാറിമാറി പരീക്ഷിച്ചവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇതുകൊണ്ടൊന്നും പരിഹാരം ലഭിക്കാത്തവർക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരെളുപ്പവഴിയുണ്ട്. അതാണ് ഹോട്ട് ഓയിൽ മസാജ്.

മുടി കൊഴിച്ചിൽ കുറയ്ക്കുന്നത് മാത്രമല്ല തലവേദന, തലനീരിറങ്ങുക എന്നീ പ്രശ്നങ്ങൾക്ക് ഒരുപരിധി വരെ പരിഹാരം കാണാനും ഹോട്ട് ഓയിൽ മസാജിലൂടെ കഴിയും. ഇതിനായി ഒലീവ് ഓയിൽ ഉപയോഗിക്കുന്നതാണ് ഉത്തമം. ഒലീവ് ഓയിലിൽ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഭക്ഷണത്തിലൂടെയും പുറമെയും ഉപയോഗിക്കുന്നതും ശരീരത്തിന് വളരെ നല്ലതാണ്.

ഉപയോഗിക്കേണ്ട രീതി

ഒലിവ് ഓയിലും വെളിച്ചെണ്ണയും ഒരേ അളവിൽ എടുത്ത് ചെറുതായി ചൂടാക്കണം. ശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് 15 മിനിട്ട് നന്നായി മസാജ് ചെയ്യണം. എണ്ണ പുരട്ടുന്നതോടെ ശിരോചർമ്മം സെൻസിറ്റീവാകും അതിനാൽ മുടിയിൽ ബലം പ്രയോഗിക്കാനോ ഇറുക്കി കെട്ടി വയ്ക്കാനോ പാടില്ല. മുടി കഴുകുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. തലയിലേയ്ക്ക് നേരിട്ട് ഷാംപൂ പുരട്ടരുത്. കുറച്ച് വെള്ളം ചേർത്ത് നേർപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക. ഇതിലൂടെ മുടി വരൾച്ച തടയാൻ കഴിയും. ഷാംപൂവിന് ശേഷം കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്.