നല്ല രക്ഷിതാവാകാൻ എന്തൊക്കെ ചെയ്യണം? മികച്ച സ്‌കൂളിൽ ചേർത്തതുകൊണ്ടോ, പുസ്തകങ്ങളോ, കുട്ടികൾ ആവശ്യപ്പെടുന്നതെല്ലാം വാങ്ങിക്കൊടുത്തതുകൊണ്ടോ നിങ്ങളൊരു നല്ല രക്ഷിതാവാകില്ല.

മക്കളുടെ ആദ്യ അദ്ധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപികയാണ് മാതാപിതാക്കൾ. കുട്ടികൾക്ക് മാതൃകയാകുകയാണ് വേണ്ടത്. ഒരിക്കലും അവരുടെ മുന്നിൽ നിന്ന് മോശം വാക്കുകൾ ഉപയോഗിക്കരുത്. വീട്ടിലെ കൊച്ചു കൊച്ചു ജോലികൾ അവരെക്കൊണ്ട് ചെയ്യിപ്പിക്കുക. ഈ സമയം അവരോട് സ്‌കൂളിലെ വിശേഷങ്ങൾ ചോദിച്ചറിയുക. കുട്ടികളുടെ മുന്നിൽ നിന്ന് ഒരിക്കലും അദ്ധ്യാപകരെ കുറ്റം പറയരുത്.
കുട്ടികളുടെ പരീക്ഷാപ്പേടി മാറ്റാനും രക്ഷിതാക്കൾ ശ്രദ്ധിക്കണം. നമുക്കൊന്നിച്ച് പഠിക്കാമെന്ന് പറഞ്ഞ് അവരെ പഠിക്കാൻ സഹായിക്കുക. വേണമെങ്കിൽ ഒരു മോക്ക് ടെസ്റ്റ് നടത്തുക. കുട്ടികളിൽ വായനാശീലം വളർത്തുക. നിങ്ങളും പുസ്തകങ്ങൾ വായിക്കുന്നയാളായിരിക്കണം. കാരണം നിങ്ങളെ കണ്ടാണ് അവർ പഠിക്കുന്നതെന്ന് ചിന്തിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം...