kangaroo

പെർത്ത്: തെക്കുപടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ കംഗാരുവിന്റെ ആക്രമണത്തിൽ എഴുപത്തിയേഴുകാരൻ മരണപ്പെട്ടു. വളർത്തുമൃഗമായി ഇയാൾ പോറ്റിയിരുന്ന കംഗാരുവാണ് ആക്രമിച്ചത്. 1936ന് ശേഷം ഇതാദ്യമായാണ് കംഗാരുവിന്റെ ആക്രമണത്തിൽ ഓസ്‌ട്രേലിയയിൽ ഒരാൾ കൊല്ലപ്പെടുന്നത്. പെർത്തിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് സംഭവം.

കംഗാരുവിന്റെ ആക്രമണത്തിൽ എഴുപത്തിയേഴുകാരൻ പരിക്കേറ്റ് കിടക്കുന്നത് ഇയാളുടെ ബന്ധുവാണ് ആദ്യം കണ്ടത്. തുടർന്ന് ഇയാൾ പൊലീസിനെയും ആരോഗ്യ പ്രവർത്തകരേയും വിവരം അറിയിക്കുകയായിരുന്നു. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് അക്രമാസക്തനായ കംഗാരുവിനെ കാരണം പരിക്കേറ്റയാളെ ശുശ്രൂഷിക്കാൻ കഴിഞ്ഞില്ല. ഇതേതുടർന്ന് പൊലീസ് കംഗാരുവിനെ വെടിവച്ചു കൊന്നു.

ജന്തുക്കളെ വളർത്തുമൃഗങ്ങളായി വളർത്തുന്നതിന് ഏറെ നിയന്ത്രണമുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. 55കിലോഗ്രാമോളം ഭാരമുള്ള കംഗാരുക്കൾ ഓസ്‌ട്രേലിയയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് സാധാരണമാണ്. ഇവ പൊതുവെ ആക്രമണകാരികളാണ്. കാലുകളുപയോഗിച്ച് എതിരാളികളെ തൊഴിക്കുന്ന ഇവയുടെ വലിയ നഖങ്ങൾ മൂർച്ചയേറിയതാണ്. 1936ലും ഓസ്‌ട്രേലിയയിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 38 കാരനായ വില്യം ക്രൂക്ക്ഷാങ്ക് അന്ന് കൊല്ലപ്പെട്ടത്.