നഖം പൊട്ടിപ്പോകുക, എല്ലാ നഖങ്ങൾക്കും ഒരേ ഷേപ്പ് കിട്ടാതിരിക്കുക, കട്ടിയില്ലാത്ത നഖം തുടങ്ങി നിരവധി സൗന്ദര്യ പ്രശ്നങ്ങളുണ്ട്. നെയിൽ എക്‌സ്റ്റെൻഷനാണ് ഈ പ്രശ്നത്തിനുള്ള ഒരു പരിഹാരം. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് തിരുവനന്തപുരം തിരുമലയിലെ ഗ്രീൻ ലൈഫ് മേക്കോവർ സ്റ്റുഡിയോയുടെ ഉടമയും ബ്യൂട്ടി എക്സ്‌പേർട്ടുമായ ദിവ്യ അരുൺ.

ടെംപററി നെയിൽ എക്സ്റ്റൻഷൻ ചെയ്താൽ രണ്ടാഴ്ചയോളം നിൽക്കുമെന്ന് ദിവ്യ പറയുന്നു. താരതമ്യേന ചെലവും കുറവാണ്. വീട്ടിലിരുന്നുകൊണ്ടും ചെയ്യാം. ആദ്യം നഖത്തിൽ നിന്ന് നെയിൽപോളിഷ് റിമൂവ് ചെയ്യുക. ശേഷം ആർട്ടിഫിഷൽ നെയിലെടുത്ത് നെയിൽ ഗ്ലൂ ഉപയോഗിച്ച് കുറച്ച് സമയം നഖത്തിന്റെ മുകളിൽ അമർത്തിപ്പിടിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം...