astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 സെപ്റ്റംബർ 14 - 1198 ചിങ്ങം 29 ബുധനാഴ്ച (പുലർന്ന ശേഷം 6 മണി 56 മിനിറ്റ് 57 സെക്കന്റ് വരെ അശ്വതി നക്ഷത്രം ശേഷം ഭരണി നക്ഷത്രം)

അശ്വതി: സഹോദരസഹായം, മാന്യത, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.


ഭരണി: പരസഹായത്താല്‍ സുഖാനുഭങ്ങള്‍,ഗുരുഭക്തി,ധനാഭിവൃദ്ധി,കുടുംബസുഖം.


കാര്‍ത്തിക: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും,ലളിതകലകളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും.


രോഹിണി: ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം,ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.


മകയിരം: സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും,ജോലി ലഭ്യത, സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.


തിരുവാതിര: സുഹൃത്തുക്കളെ കൊണ്ട് ഉപകാരങ്ങള്‍, ഉപകാരസ്മരണ കാണിക്കും.


പുണര്‍തം: സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് സമാധാനം, പങ്കാളിക്ക് സമ്മാനങ്ങള്‍ ലഭിക്കും.


പൂയം: യാത്രാഗുണം,വ്യവഹാര വിജയം, ദേവാലയദര്‍ശനം,അംഗീകാരം.


ആയില്യം: നഷ്ടപ്പെട്ടെന്ന് കരുതിയ രേഖകള്‍ തിരികെ ലഭിക്കും,സര്‍ക്കാരില്‍ നിന്നും അനുകൂലമായ നടപടി.


മകം: സഹായത്തിനായി സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.


പൂരം: അനുകൂലമായ വിവാഹ ബന്ധം കിട്ടും, മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും.


ഉത്രം: കോപം നിയന്ത്രിക്കണം,അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും.


അത്തം: ദൂരയാത്രാക്ലേശം, ഉന്നതരില്‍ നിന്നും വിഷമകരമായ പ്രവൃത്തികള്‍ ഉണ്ടാകും.


ചിത്തിര: സഹോദര സ്ഥാനീയരുമായി കലഹത്തിന് സാദ്ധ്യത, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാകും.


ചോതി: മനോദുരിതത്തില്‍ നിന്ന് മോചനം, സര്‍ക്കാരില്‍ നിന്ന് അനുകൂലമായ അറിയിപ്പ് ലഭിക്കും.


വിശാഖം: ധനപരമായ കാര്യങ്ങളില്‍ നേട്ടം,സ്ഥിതി മെച്ചപ്പെടും,വാഹനം വാങ്ങാന്‍ അനുകൂലമായ സമയം.


അനിഴം: വ്യവഹാര വിജയം,സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം,ഇഷ്ടജന സംരക്ഷണം.


കേട്ട: വ്യാപാര സംരംഭത്തില്‍ കൂടി നേട്ടം ഉണ്ടാകും, ജനപ്രീതിയും അംഗീകാരവും ലഭിക്കും.


മൂലം: സാംസ്കാരസമ്പന്നമായി പെരുമാറും, വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് നല്ലസമയം.


പൂരാടം: ഉന്നതസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍, ഉല്ലാസ യാത്രയില്‍ ആഗ്രഹസാഫല്യം.


ഉത്രാടം: ആദര്‍ശം വിട്ട് ഒന്നും ചെയ്യില്ല, കുടുംബ ചുമതലകള്‍ ഉത്തരവാദിത്തതോടെ നിറവേറ്റും, വാക്ക് പാലിക്കാന്‍ സാധിക്കും.


തിരുവോണം: തൊഴില്‍ മേഖല ഉഷാറാകും, മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും.


അവിട്ടം: വിദ്യാവിജയം,​ സ്ത്രീകള്‍ മൂലം ശാരീരികമായി ചെറിയ അസ്വസ്ഥത ഉണ്ടാകാം.


ചതയം: അനുകൂലിച്ച് നിന്നവര്‍ ശത്രുക്കള്‍ ആകും, ദാമ്പത്യ സുഖക്കുറവ്, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം.


പൂരുരുട്ടാതി: പലവിധത്തിലുള്ള ധൂര്‍ത്ത്, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, രോഗങ്ങള്‍ കൊണ്ടുള്ള ധനചെലവ്.


ഉത്തൃട്ടാതി: ദാമ്പത്യ വിഷയങ്ങളില്‍ അസുഖകരമായ അവസ്ഥ, ശത്രു ദോഷം, കുടുബസമാധാനം നഷ്ടപ്പെടുത്തും.


രേവതി: ഇടപാടുകള്‍ കാരണം മനോദുഃഖം, വിലപിടിച്ച സംഗതികള്‍ മോഷണം പോകും.