prithviraj

രണ്ട് ദിവസം മുമ്പായിരുന്നു പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃതയുടെ ജന്മദിനം. മാലിദ്വീപിൽവച്ചായിരുന്നു താരപുത്രി ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. മാതാപിതാക്കൾക്ക് നന്ദി പറഞ്ഞുകൊണ്ട് അലംകൃത എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയതിനും, തനിക്കൊപ്പം കളിച്ചതിനും, എല്ലാത്തിനും അനുവാദം തന്നതിനൊക്കെയാണ് ഡാഡയ്ക്ക് നന്ദി പറഞ്ഞിരിക്കുന്നത്. പ്രോത്സാഹനങ്ങൾക്കും സർപ്രൈസുകൾക്കും എല്ലാ കാര്യങ്ങൾക്കും സഹായിക്കുന്നതിനുമാണ് മമ്മയോട് അലംകൃത നന്ദി പറയുന്നത്.

തന്റെ ഡയറിയിലൂടെയാണ് അലംകൃത ഇരുവർക്കും നന്ദി അറിയിച്ചത്. സുപ്രിയ തന്നെയാണ് മകളുടെ ഡയറിയിലെ പേജ് പങ്കുവച്ചിരിക്കുന്നത്. ആലിയുടെ മാതാപിതാക്കളായതിൽ തങ്ങൾ അനുഗ്രഹീതരാണെന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ കുറിപ്പ് പോസ്റ്റ് ചെയ്തത്.

View this post on Instagram A post shared by Supriya Menon Prithviraj (@supriyamenonprithviraj)