mm

അമേരിക്കൻ ജീവിതം ആസ്വദിച്ച് മലയാളത്തിന്റെ പഴയകാല നായിക സുചിത്ര. ശാലീന സുന്ദരിയായി കേരളീയ വേഷം അണിഞ്ഞുനിൽക്കുന്ന ചിത്രങ്ങൾ സുചിത്ര ആരാധകർക്കായി പങ്കുവച്ചു. ഭർത്താവും പൈലറ്റുമായ മുരളിക്ക് ഒപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. തൊണ്ണൂറുകളിൽ മലയാളത്തിന്റെ പ്രിയ നായികയായിരുന്നു സുചിത്ര. മോഹൻലാൽ, ജഗദീഷ്, ജയറാം ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായി തിളങ്ങി. നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെയാണ് നായികയായി എത്തുന്നത്. തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. 2002 ൽ ഐ.വി. ശശി സംവിധാനം ചെയ്ത ആഭരണചാർത്ത് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. എന്നാൽ പ്രിയദർശൻ സംവിധാനം ചെയ്ത രാക്കിളിപ്പാട്ടാണ് സുചിത്രയുടേതായി അവസാനം തിയേറ്ററിൽ എത്തിയത് . 17 വർഷമായി ഭർത്താവിനും മകൾ നേഹയ്ക്കും ഒപ്പം യു.എസിലാണ് താരം. വെള്ളിത്തിരയിലേക്ക് സുചിത്ര മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.