mm

തന്റെ ചെറുപ്പത്തിന്റെ രഹസ്യം സെക്സ് എന്ന് ബോളിവുഡ് താരം അനിൽ കപൂർ. പ്രശസ്ത സിനിമ നിർമ്മാതാവും സംവിധാകനുമായ കരൺ ജോഹർ അവതാരകനായി എത്തുന്ന സെലിബ്രിറ്റി ചാറ്റ് ഷോ കോഫി വിത്ത് കരൺ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ്അനിൽ കപൂറിന്റെ വെളിപ്പെടുത്തൽ. മുത്തച്ഛനായിട്ടും 65-ാം വയസിലും കാഴ്ചയിൽ ചെറുപ്പമാണ് അനിൽ കപൂർ. അടുത്തിടെയാണ് മകൾ സോനം ഒരു കുഞ്ഞിന് ജന്മം നൽകിയത്. ഇങ്ങനെ ചെറുപ്പം നിലനിറുത്തുന്നതിന്റെ രഹസ്യം എന്താണെന്ന് കരൺ ജോഹർ ചോദിച്ചപ്പോൾ സെക്സ്, സെക്സ് ,സെക്സ് എന്നായിരുന്നു അനിൽ കപൂറിന്റെ മറുപടി. ഇത് കേട്ടപ്പാടെ പൊട്ടിച്ചിരിക്കുന്ന കരൺ ജോഹറിനെയും മറ്റൊരു അതിഥിയായ വരുൺ ധവാനെയും വീഡിയോയിൽ കാണാം.