
കോട്ടയം:സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നതിനിടെ കോട്ടയം പെരുന്നയിൽ തെരുവ് നായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്.
നാട്ടുകാരെ നിരന്തരം ആക്രമിക്കുന്ന നായയാണിതെന്നാണ് പ്രദേശവാസികൾ പറയുന്നത്. . അതേസമയം നായയെ കൊന്നത് ആരാണെന്ന് വ്യക്തമല്ല. മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു, നായയുടെ ജഡം പിന്നീ്ട് ആരോ മറവു ചെത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.