a

തിരുവനന്തപുരം: അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനമായ സെപ്തംബർ 17ന് കേരളത്തിലെ തീരദേശമുള്ള 9 ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളിൽ ശുചീകരണം നടത്തുമെന്ന് നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടറും ക്ലീൻ കോസ്റ്റ് സേഫ് സീ സമിതി സംസ്ഥാന ചെയർമാൻ എം.എസ്.ഫൈസൽഖാൻ പറഞ്ഞു. അന്നേദിവസം രാവിലെ 7.45 മുതൽ 11 വരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ്, എൻ.സി.സി, നാഷണൽ സർവിസ് സ്കീം, വിവിധ വകുപ്പുകൾ, നിംസ് മെഡിസിറ്റി, സന്നദ്ധ സംഘടനകൾ, പരിസ്ഥിതി സംരക്ഷണ സമിതി, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ,രാഷ്ട്രീയ-സാംസ്‌കാരിക പ്രമുഖർ തുടങ്ങിയവ‌ർ പരിപാടിയിൽ പങ്കെടുക്കും. ഇതിന്റെ പ്രചരണത്തിനായി ഓൺലൈൻ സെമിനാർ, യോഗങ്ങൾ എന്നിവ സംഘടിപ്പിക്കും.

വാർത്താസമ്മേളനത്തിൽ സമിതി സംസ്ഥാന ചെയർമാൻ ഫൈസൽഖാൻ, വർക്കിംഗ്‌ ചെയർമാൻ ഡോ.വി.സുഭാഷ് ചന്ദ്ര ബോസ്, ജനറൽ കൺവീനർ സേതുനാഥ്‌ മലയപ്പുഴ എന്നിവർ പങ്കെടുത്തു.