ee

ശരീരഭാരം കുറയ്‌ക്കാൻ ഇന്ന് കൂടുതൽ പേരും ചെയ്ത് വരുന്ന ഡയറ്റുകളിലൊന്നാണ് ലോ കാർബോ ഹൈഡ്രേറ്റ് ഡയറ്റ് അല്ലെങ്കിൽ ലോ കാർബ് ഡയറ്റ്. അന്നജങ്ങൾ കുറച്ചു കൊണ്ടുള്ള ഡയറ്റാണ് ഇത്. ഇതിൽ പെട്ടെന്ന് ദഹിക്കുന്ന അന്നജം അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കുന്നു. ഉദാഹരണം: അരി, ഗോതമ്പ് അവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ പോലുള്ളവയും എല്ലാ ധാന്യങ്ങളും, കിഴങ്ങ് വർഗങ്ങളും, മധുരമുള്ള പഴങ്ങൾ എന്നിവയെല്ലാം ഈ ഡയറ്റിൽ ഒഴിവാക്കും. അതിന് പകരം ധാരാളം പൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നു. ഉദാഹരണം ഒലീവ് ഓയിൽ, വെളിച്ചെണ്ണ, മുട്ട, മീൻ എന്നിവയെല്ലാം കഴിക്കാം. ഇലവർഗങ്ങൾ, ബദാം, കശുവണ്ടി, വാൽനട്ട്, തുടങ്ങിയ നട്‌സുകളും കൂടാതെ പഴങ്ങളിൽ വെണ്ണപ്പഴം, ബെറികൾ എന്നിവ ഈ ഡയറ്റിൽ പ്രധാനപ്പെട്ടതാണ്.