
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി ) ഉദ്യോഗാർത്ഥികൾക്കായി ഒറ്റത്തവണ രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തി. ഈ സൗകര്യം വഴി യു.പി.എസ്.സി വെബ്സൈറ്റായ /upsconline.nic.in, upsc.gov.in/ ൽ പ്രവേശിച്ച് അക്കൗണ്ടുണ്ടാക്കി പരീക്ഷകൾക്ക് അപേക്ഷിക്കാം. ഐ.എ.എസ്, എൻ.ഡി.എ ഉൾപ്പെടെയുള്ള യു.പി.എസ്.സി നടത്തുന്ന എല്ലാപരീക്ഷകൾക്കും ഇനിമുതൽ ഈ സംവിധാനമാണ് നടപ്പിലാകുക. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയാൽ തുടർന്നുള്ള എല്ലാ പരീക്ഷകൾക്കും അപേക്ഷിക്കുന്നത് എളുപ്പമാകും. വ്യക്തിഗത വിശദാംശങ്ങൾ ഓരോ തവണ അപേക്ഷ നൽകുമ്പോഴും നൽകേണ്ടി വരുന്നതും ഒഴിവാക്കാം.
ഡെപ്യൂട്ടേഷൻ ഒഴിവുകൾ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, അഡ്വൈസറി ബോർഡ്, എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നീ ഓഫീസുകളിൽ സമാനതസ്തികയിൽ ജോലി ചെയ്യുന്ന ഡി.ടി.പി പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വകുപ്പ് മേലധികാരിയിൽ നിന്നുള്ള നിരാക്ഷേപപത്രം സഹിതം 15 ദിവസത്തിനകം ദി ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവെൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര പി.ഒ., എറണാകുളം കൊച്ചി- 682 026 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0484-2537411. സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഒഴിവുള്ളഎൽ.ഡി.സി, ക്ലാർക്ക് ടൈപ്പിസ്റ്റ്, സ്റ്റെനോടൈപ്പിസ്റ്റ്, ഡി.ടി.പി ഓപ്പറേറ്റർ, പി.ആർ.ഒ എന്നീതസ്തികകളിൽ സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനത്തിൽസമാനതസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നുംഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. അവസാനതീയതി ഒക്ടോബർ 20. വിവരങ്ങൾക്ക്:www.medicalcouncil.kerala.gov.in സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഒഴിവുള്ള എൽ.ഡി.സി, ക്ലാർക്ക് ടൈപ്പിസ്റ്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, ഡി.ടി.പി ഓപ്പറേറ്റർ, പി.ആർ.ഒ എന്നീ തസ്തികകളിൽ സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനത്തിൽ സമാനതസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 20. വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in ലീഗൽ അതോറിറ്റി ക്രിമിനൽ കേസുകളിൽ സൗജന്യ നിയമസഹായം നൽകാനുള്ള ലീഗൽ എയ്‌ഡ് ഡിഫൻസ് കൗൺസലർ നിയമനത്തിനുള്ള അപേക്ഷ സെപ്തംബർ 15 വരെ നൽകാമെന്ന് കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി അറിയിച്ചു. ദേശീയ ലീഗൽ സർവീസ് അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ജില്ലകൾ തോറും ഡിഫൻസ് കൗൺസലർമാരെ നിയമിക്കുന്നത്. കോസ്റ്റ് ഗാർഡിൽ ഒഴിവ് കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിൽ കോസ്റ്റ് ഗാർഡ് വെസ്റ്റേൺ റീജിയൺ മുംബയ് ഹെഡ് ക്വാർട്ടേഴ്‌സിൽ എൻജിൻ ഡ്രൈവർ, സാരംഗ് ലാസ്‌കർ, ഫയർ എൻജിൻ ഡ്രൈവർ, സിവിലിയൻ മോട്ടോർ ട്രാൻസ്‌പോർട്ട് ഡ്രൈവർ, ഇലക്ട്രീഷ്യൻ തുടങ്ങിയ തസ്‌തികകളിൽ ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് www.indiancoastguard.gov.in