madras-highcourt

ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ചയാൾക്ക് വിചിത്ര ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി.

പ്രതി രണ്ടാഴ്ചത്തേക്ക് മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരായ ലഘുലേഘകൾ വിതരണം ചെയ്യണമെന്ന് കോടതി വിധിച്ചു.

മദ്യപിച്ച് വാഹനമോടിച്ച് മൂന്ന് കാൽ നടയാത്രക്കാരെ ഇടിച്ച് പരിക്കേൽപ്പിക്കുകയും കേസിൽ യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്രിസ് എ.ഡി ജഗദീഷ് ചന്ദ്രയാണ് ഇത്തരമൊരു വിധി പ്രഖ്യാപിച്ചത്. ഹർജിക്കാരൻ എല്ലാ ദിവസവും രണ്ടാഴ്ച അഡയാർ പൊലീസ് സ്റ്രേഷനിൽ ഹാജരാകണമെന്നും രാവിലെ ഒമ്പതു മുതൽ പത്ത് വരെയും വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെയും തിരക്കുള്ള നഗര ജംഗ്ഷനുകളിൽ ലഘുലേഘകൾ വിതരണം ചെയ്യണമെന്നും കോടതി പറഞ്ഞു. ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. എന്നാൽ പ്രതിയുടെ കുടുബ സാഹചര്യവും അപകടത്തിൽ പരിക്കേറ്റവർക്ക് ഗുരുതര പരിക്കുകൾ ഇല്ലാത്തതും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്.