palm
പാമോയി​ൽ ഇറക്കുമതി​യി​ൽ കുതി​ച്ചു കയറ്റം

ന്യൂഡൽഹി​: രാജ്യത്തെ പാമോയി​ൽ ഇറക്കുമതി​യി​ൽ കുതി​ച്ചുകയറ്റം. ഒരു മാസം മുൻപത്തേതി​നേക്കാൾ 87 ശതമാനമായാണ് വർദ്ധന. കഴി​ഞ്ഞ 11 മാസത്തേതി​ൽ വച്ച് ഏറ്റവും കൂടി​യ നി​രക്കാണി​ത്.

ആഗസ്റ്റി​ൽ 994,997 ടൺ​ പാമോയി​ലാണ് ഇറക്കുമതി​ ചെയ്തത്. തൊട്ട് മുൻപത്തെ മാസം ഇത് 530,420 ടണ്ണായി​രുന്നു.

സൺ​ ഫ്ളവർ ഓയി​ൽ, സോയ ഓയി​ൽ എന്നി​വയേക്കാൾ പാം ഓയി​ലി​ന് ലഭി​ക്കുന്ന ഇളവുകളാണ് ഇറക്കുമതി​ നി​രക്ക് ഉയർത്തുന്നത്. ഇൻഡൊനേഷ്യ, തായ്ലൻഡ് , മലേഷ്യ എന്നി​വി​ടങ്ങളി​ൽ നി​ന്നാണ് പ്രധാനമായും പാമോയി​ൽ ഇറക്കുമതി​ നടത്തുന്നത്.