
2022-23 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്‌പോട്ട് അലോട്ട്‌മെന്റ് സെപ്തംബർ 17ന് നടത്തും. ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ, ഇതുവരെ അലോട്ട്‌മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാപേർക്കും ഓൺലൈൻ ഒപ്ഷൻ സമർപ്പണംവെബ്‌സൈറ്റ് വഴി സെപ്തംബർ 14 വൈകുന്നേരം നാലുമണി മുതൽ സെപ്തംബർ 16 വരെ ചെയ്യാവുന്നതാണ്.
എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ നിലവിൽ പ്രവേശനം നേടിയ കോളേജുകളിൽ നിന്നും സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഓപ്ഷൻ സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ടതാണെന്ന് എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഡയറക്ടർ അറിയിച്ചു.