ranveer-singh

ബംഗളൂരു: ടൊവിനോ ചിത്രമായ തല്ലുമാലയിലെ ആരാധകരെ ശാന്തരാകുവിൻ എന്ന ഡയലോഗുമായി ചേർത്തു വെയ്ക്കാവുന്ന തരത്തിൽ പ്രമുഖ ബോളിവുഡ് താരമായ രൺവീർ സിംഗിന് ഉണ്ടായ അനുഭവമാണ് ഇപ്പോൾ സിനിമ ലോകത്ത് വീഡിയോയിലൂടെ പ്രചരിക്കുന്നത്. ബംഗളൂരുവിൽ നടന്ന സൈമ ഫിലിം അവാർഡ്സിന്റെ 2022- ാം പതിപ്പിൽ അപ്രതീക്ഷിതമായി കടന്നെത്തി താരം ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു.

താരത്തെ കണ്ട ആകാംക്ഷയിൽ സെൽഫി പകർത്താനായി വലിയൊരു ‌ജനാവലി തന്നെ നൊടിയിടയിൽ രൂപപ്പെട്ടു. തിരക്ക് നിയന്ത്രിക്കാനായി ശ്രമിക്കുന്നതിനിടയിൽ ബോഡിഗാർഡിന്റെ കൈ രൺവീറിന്റെ കവിളിൽ പതിക്കുകയായിരുന്നു.

View this post on Instagram

A post shared by फिल्मी NEWJ (@filmynewj)


അടിയേറ്റ ശേഷവും ശാന്തനായി തുടർന്ന രൺവീറിന്റെ വീഡിയോ ദൃശ്യം വൈറലായി പ്രചരിച്ചു. ശനിയാഴ്ത നടന്ന സൈമ അവാർഡ്സിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ ഹിന്ദി സിനിമാ താരമായി രൺവീർ സിംഗിനെ തിരഞ്ഞെടുത്തിരുന്നു. മുഖത്ത് അടിയേറ്റിട്ടിട്ടും അത് ശരി വെയ്ക്കുന്ന തരത്തിലായിരുന്നു താരം പ്രതികരിച്ചത്. സൈമ അവാർഡുമായുള്ള ചിത്രവും തെന്നിന്ത്യൻ താരങ്ങളായ കമൽ ഹസനും യാഷിനും അല്ലു അർജുനുമൊപ്പമുള്ള ചിത്രങ്ങളും രൺവീർ സേഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെച്ചിരുന്നു.

View this post on Instagram

A post shared by Ranveer Singh (@ranveersingh)

The Icon. @ikamalhaasan pic.twitter.com/xPPf9Qns7R

— Ranveer Singh (@RanveerOfficial) September 11, 2022