
ഭുവനേശ്വർ: ട്രാൻസ്‌ജെൻഡർ യുവതിയെ വിവാഹം ചെയ്യാൻ ഭർത്താവിന് അനുമതി നൽകി യുവതി. ഭർത്താവിന്റെ ആഗ്രഹത്തിന് ഒപ്പം നിന്നതുകൂടാതെ പുതിയ ഭാര്യയുമൊത്ത് ഒരേ വീട്ടിൽ കഴിയാനും യുവതി സമ്മതിച്ചു. ഒഡിഷയിസാണ് സംഭവം. യുവാവിന് ആദ്യഭാര്യയിൽ രണ്ടുവയസുള്ള ഒരു മകനുണ്ട്.
രണ്ടുവർഷം മുൻപാണ് തെരുവിൽ ഭിക്ഷയാചിക്കുന്ന ട്രാൻസ്ഡജെൻഡർ യുവതിയെ യുവാവ് കാണുന്നത്,. കണ്ടമാത്രയിൽ തന്നെ പ്രണയം തുടങ്ങിയ യുവാവ് ഫോൺ നമ്പർ വാങ്ങിയ ശേഷം ഫോൺവിളി പതിവായി. മാസങ്ങൾക്ക് മുൻപ് ട്രാൻസ്ഡെൻഡർ യുവതിയുമായി ഭർത്താവിന് അടുപ്പമുണ്ടെന്ന് ഭാര്യ മനസിലാക്കി. ഭാര്യ ഇക്കാര്യം ചോദിച്ചപ്പോൾ ഭർത്താവ് അത് സമ്മതിക്കുകയും ചെയ്തു, തുടർന്ന് ഇരുവരുടെും വിവാഹത്തിന് ഭാര്യ അനുമതി നൽതുകയായിരുന്നു.
അതേസമയം വിവാഹം നിയമപരമായി നിലനിൽക്കില്ലെന്നാണ് അഭിഭാഷകർ പറയുന്നത്.