harbour

തിരുവനന്തപുരം: ബോട്ടിൽ നിന്നും ഹാർബറിലേയ്‌ക്ക് മീൻ ഇറക്കുന്നതിനിടെ കാൽവഴുതി വെള‌ളത്തിൽ വീണയാൾ മരിച്ചു. മത്സ്യ തൊഴിലാളിയായ ചിറയിൻകീഴ് സ്വദേശി ജോൺസണ്(60) ആണ് അപകടം സംഭവിച്ചത്. മുതലപ്പൊഴി ഹാർബറിൽ ചൊവ്വാഴ്ർച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്.

ഹാർബറിൽ താഴംപള‌ളി ലേലപ്പുരയ്‌ക്ക് സമീപം മത്സ്യം ഇറക്കുന്നതിനിടെയാണ് സംഭവം. അപകടമുണ്ടായ ഉടൻ ഒപ്പമുള‌ളവർ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് നീക്കി.