
വാഷിംഗ്ടൺ: ട്വിറ്ററിന്റെ പുതിയ ഉടമയായി ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിനെ അംഗീകരിച്ച് ഓഹരി ഉടമകളുടെ കമ്മിറ്റി. 44 ബില്ല്യൺ ഡോളറിന് മസ്കിന് അധികാരക്കൈമാറ്റം നടത്തുന്ന ബിഡിനെ അനുകൂലിച്ച് ട്വിറ്റർ ഓഹരി ഉടമകൾ വോട്ട് രേഖപ്പെടുത്തി. മിനിറ്റുകൾ മാത്രം നീണ്ട വോട്ടിംഗിൽ അധികം ബോർഡ് അംഗങ്ങളും ഓൺലൈനായാണ് വോട്ട് രേഖപ്പേടുത്തിയത്.
കഴിഞ്ഞ ഏപ്രിലിലായിരുന്നു ട്വിറ്റർ ഏറ്റെടുക്കാനുള്ള പ്രാരംഭ നടപടികൾ ഇലോൺ മസ്ക് ആരംഭിച്ചത്. ടെസ്ല സി.ഇ. ഒ യുടെ ഏറ്റെടുക്കൽ നടപടി കഴിവതും ഒഴിവാക്കാൻ ട്വിറ്റർ ശ്രമിച്ചെങ്കിലും ഓഹരി ഉടമകളുട കനത്ത സമ്മർദ്ധത്തിന് മുന്നിൽ ഒടുവിൽ വഴങ്ങേണ്ടി വരികയായിരുന്നു. ട്വിറ്ററിനെ അടിമുടി മാറ്റിയെടുക്കും എന്ന പ്രഖ്യാപനവുമായി എത്തിയ ഇലോൺ മസ്ക്, കമ്പനി ഏറ്റെടുക്കൽ കരാറിന് സമ്മതം മൂളിയപ്പോൾ മുതൽ പിൻമാറാനുള്ള നീക്കങ്ങളാണ് നടത്തിയത്. ഇതിനെതിരെ ട്വിറ്റർ നൽകിയ കേസിന്റെ വിചാരണ ഒക്ടോബർ മാസത്തിൽ ആരംഭിക്കാനിരിക്കെയാണ് അനുകൂല വോട്ടിംഗ് നടന്നത്.