
ആലപ്പുഴ: യുവതിയുടെ നഗ്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കറ്റാനം ഭരണിക്കാവ് ഇലിപ്പക്കുളം തോട്ടിന്റെ തെക്കതിൽ സജിലേഷിനെ (24) യാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മൊബൈൽ ഫോണിൽ കൂടെയാണ് പരാതിക്കാരിയെ പ്രണയം നടിച്ച് വശത്താക്കിയത്.
തുടർന്ന് രണ്ട് കുട്ടികളുടെ മാതാവായ യുവതിയുടെ നഗ്നചിത്രം പകർത്തുകയും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.