noble

ഇടുക്കി: കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ യുവതി ലഹരിമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി നോബിൾ നോബർട്ടാണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്‌‌പദമായ സംഭവം നടന്നത്.

വണ്ടൻമേട് മുൻ പഞ്ചായത്തംഗം സൗമ്യ എബ്രഹാമാണ് ഭ‌ർത്താവിനെ കേസിൽ കുടുക്കാനായി ബൈക്കിൽ എം ഡി എം എ ഒളിപ്പിച്ചത്. നോബിൾ ആണ് സൗമ്യയ്ക്ക് എം ഡി എം എ നൽകിയത്. വിവിധ ജില്ലകളിൽ ലഹരിമരുന്നുകൾ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

ബംഗളൂരുവിൽ നിന്ന് കൊണ്ടുവരുന്ന ലഹരിമരുന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് നോബിളും സംഘവും എത്തിക്കുന്നത്. ഇടയ്ക്കിടയ്ക്ക് സിം മാറ്റുന്നതിനാൽ വളരെ പാടുപെട്ടാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.