
കുട്ടികളുടെ രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കുഞ്ഞുങ്ങൾ പാട്ടുപാടുന്നതിന്റെയും, കഥ പറയുന്നതിന്റെയുമൊക്കെ വീഡിയോകൾ കാണാൻ ഇഷ്ടമില്ലാത്തവരായി ആരാണ് ഉണ്ടാകുക.
അദ്ധ്യാപികയുടെ പിണക്കം മാറ്റാൻ കവിൾ നിറയെ ഉമ്മ കൊടുക്കുന്ന ഒരു കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളുടെ ഹൃദയം കവർന്നിരുന്നു. ഇപ്പോഴിതാ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
കൈയിൽ ഒരു പാക്കറ്റ് ചിപ്‌സുമായി സോഫയിൽ ഇരിക്കുകയാണ് കുട്ടി. ചിപ്‌സ് വായിലിട്ട് ആസ്വദിച്ച് കഴിക്കുകയാണ്. ഇതിനിടയിൽ ഒരാൾ പെട്ടെന്ന് പാക്കറ്റിനുള്ളിൽ കൈയിടുകയാണ്. ഭക്ഷണത്തിൽ തൊട്ടാൽ സ്വഭാവം മാറുമെന്ന ഭീഷണിയോടെയുള്ള ഒരു നോട്ടമായിരുന്നു കുട്ടിയുടെ പ്രതികരണം.